സന്തോഷ് വധം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഹരജി നല്കി
തലശ്ശേരി: ധര്‍മടം അണ്ടലൂര്‍ മുല്ലപ്രം കാവിനു സമീപം ചോമന്റവിടെ സന്തോഷ്കുമാറി (49) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ആറു സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പൊലിസ് ഹരജി നല്കി.
ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി അണ്ടലൂരിലെ രോഹന്(29), അണ്ടലൂര്‍ മണപ്പുറം വീട്ടില്‍ മിഥുന്(27), അണ്ടലൂരിലെ ലീലാറാം ഹൗസില്‍ പ്രജുല്‍(25), ചിറക്കുനി പാലയാട് ഷാഹിനം വീട്ടില്‍ ഷമില്‍(26), പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ്(27), ചിറക്കുനി പാലയാട് കേളോത്ത് വീട്ടില്‍ അജേഷ്(27) എന്നിവരെ വിട്ടുകിട്ടാനാണ് ഹരജി നല്‍കിയത.് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 നാണ് സംഭവം നടന്നത്. പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. അതിനിടെ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് സി.പി.എം പാര്‍ട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പാര്‍ട്ടിക്ക് ദുഷ്പേരുണ്ടാക്കിയ കൊലപാതകത്തെ നേതൃത്വം നേരത്തെ തന്നെ തള്ളിപ്പറഞ്ഞിരുന്നു. സന്തോഷ്കുമാര്‍ വധത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാല്‍ അവരെ സംരക്ഷിക്കുകയില്ലെന്നും നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."