HOME
DETAILS

പുതിയ അധ്യയന വര്‍ഷം; അധ്യാപകരും വിദ്യാര്‍ഥികളും ഒരുങ്ങി

  
backup
May 27 2016 | 00:05 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af

നിലമ്പൂര്‍: ഉല്ലാസത്തിമര്‍പ്പിലെ അവധിക്കാലത്തോടു വിടചൊല്ലി പുതിയ പ്രതീക്ഷകളുമായി എത്തുന്നവര്‍ക്കു ഹൃദ്യമായ സ്വാഗതമോതാന്‍ തയ്യാറെടുക്കുകയാണ് ഓരോ വിദ്യാലയവും. ഓരോ കുട്ടിയിലും നിശ്ചിത പഠനനേട്ടം ഉറപ്പാക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ജില്ലയിലെ ബി.ആര്‍.സികളില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി.
നിലമ്പൂര്‍ ബി.ആര്‍.സിക്കു കീഴില്‍ 1200ഓളം അധ്യാപകര്‍ പങ്കെടുത്തു. ക്ലാസ്, വിഷയാടിസ്ഥാനത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍, എസ്.ആര്‍.ജി, ക്ലാസ് പി.ടി.എ തുടങ്ങിയ വിദ്യാലയ പിന്തുണാ സംവിധാനങ്ങള്‍, മൂല്യനിര്‍ണയ വിശകലനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അഞ്ചുദിവസത്തെ പരിശീലനം നടന്നത്. രണ്ടാംഘട്ട പരിശീലനം സമ്പൂര്‍ണ ഗുണമേന്മാ വിദ്യാലയം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുളളതാണ്.


സമന്വയം എന്ന പേരില്‍ എല്ലാ പഞ്ചായത്തു കേന്ദ്രങ്ങളിലും അധ്യാപക ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ ഏകദിന പരിശീലനത്തിനു മുന്നോടിയായി ബ്ലോക്ക്തല പരിശീലനവും പ്രധാനാധ്യാപക പരിശീലനവും ബി.ആര്‍ സികളില്‍ പൂര്‍ത്തിയാക്കി. സമ്പൂര്‍ണ ഗുണമേന്‍മാ വിദ്യാലയം യാഥാര്‍ഥ്യമാക്കുന്നതിനുളള ചാലകശക്തിയായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും അധ്യാപകസമൂഹവും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു പരിശീലന ക്ലാസുകളില്‍ അഭിപ്രായമുയര്‍ന്നു.


ഈ മാസം 31 ന് എല്ലാ വിദ്യാലയങ്ങളിലും മുഴുവന്‍ അധ്യാപകരുടെയും പ്രാതിനിധ്യത്തോടെ ഈ അധ്യയന വര്‍ഷം നടപ്പിലാക്കുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയും തീരുമാനങ്ങളും ഉണ്ടാകും.വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്കുള്ള യൂനിഫോം എന്നിവ വിതരണത്തിനു സജ്ജമാക്കിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ അക്കാദമിക ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്‌കൂള്‍ ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ് എന്നിവ ജൂണ്‍ മാസത്തില്‍ തന്നെ ലഭ്യമാക്കുന്നതിനുളള നടപടികളും പൂര്‍ത്തിയായി.
വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍വേ, അവര്‍ക്ക് നല്‍കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മുന്നൊരുക്കം ബി.ആര്‍ സിയിലെ റിസോഴ്‌സ് അധ്യാപകര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയുടെ വിദ്യാഭ്യാസരംഗത്തെ അഭൂത പൂര്‍ണമായ വളര്‍ച്ചക്കു വേണ്ടി പരിശ്രമിച്ച ജില്ലാ പഞ്ചായത്ത് വര്‍ഷാരംഭത്തില്‍ തന്നെ 4,5,7,8 ക്ലാസുകളിലെ കുട്ടികള്‍ക്കായി ബേസ് ലൈന്‍ ടെസ്റ്റ് നടത്തും. ഇതിനു ശേഷം ആവശ്യമായ പരിഹാര പ്രവര്‍ത്തനങ്ങളും നടത്തും.
നവാഗതരെ സ്വീകരിക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും വിപുലമായ തരത്തില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനോത്സവം ആകര്‍ഷകമാക്കുന്നതിന് ബ്ലോക്ക്തല പ്രവേശനോത്സവം സ്വഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലമ്പൂര്‍ ബ്ലോക്ക് തല പ്രവേശനോത്സവം മുണ്ടേരി ഗവ ട്രൈബല്‍ യൂ പി സ്‌കൂളില്‍ പി.വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  13 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  13 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  14 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago