ചന്തേര അടിപ്പാത 'ജലസംഭരണി'യായി..!
ചെറുവത്തൂര്‍: മെക്കാഡം ടാറിങ് പുരോഗമിക്കുന്ന കാലിക്കടവ് ഒളവറ റോഡിലെ പൊടിശല്യം കുറയ്ക്കാന്‍ കരാറുകാരന്‍ വെള്ളം ശേഖരിക്കുന്നത് അടിപ്പാതയില്‍ നിന്നും. ഏറെ നാളത്തെ മുറവിളിക്കു ശേഷം നിര്‍മിച്ച ചന്തേര അടിപ്പാത ഇപ്പോഴും വെള്ളം നിറഞ്ഞു കിടക്കുകയാണ്.
പിലിക്കോടിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയില്‍ എത്തുന്നതിനായാണ് അടിപ്പാത നിര്‍മിച്ചത്. ചന്തേര ട്രെയിന്‍ ഹാള്‍ട്ടിനു വടക്കുമാറി നിര്‍മിച്ച അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കാരണം വാഹനഗതാഗതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.
മെക്കാഡം ടാറിങിനായി റോഡ് ഇളക്കി മാറ്റിയ ഇടങ്ങളില്‍ വലിയ തോതില്‍ പൊടിയുയര്‍ന്നപ്പോള്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. വെള്ളം ലഭിക്കാത്തത് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടയിലാണ് ഈ 'ജലസംഭരണി' ശ്രദ്ധയില്‍ പെട്ടത്. ഇപ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം ശേഖരിക്കുന്നത് ഇവിടെ നിന്നാണ്. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 1.48 കോടി രൂപ ഉപയോഗിച്ചാണ് അടിപ്പാത നിര്‍മിച്ചിട്ടുള്ളത്. വേനലെന്നോ മഴയെന്നോ ഇല്ലാതെ എല്ലാകാലത്തും യാത്രചെയ്യാന്‍ പറ്റുന്നതരത്തില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് അടിയന്തിരമായി അടിപ്പാതയുടെ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം എങ്ങുമെത്താതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."