HOME
DETAILS

വിജിലന്‍സ് സംഘം പിടിമുറുക്കുന്നു; ഭൂതത്താന്‍കെട്ടിലെ ഭൂമാഫിയകള്‍ കുടുങ്ങും

  
backup
January 24 2017 | 07:01 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81

കോതമംഗലം: ഭൂതത്താന്‍കെട്ടിലെ വമ്പന്‍ ഭൂമാഫിയകളെ പിടിക്കാനൊരുങ്ങി വിജിലന്‍സ് സംഘം. ഭൂതത്താന്‍കെട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി വിജിലന്‍സ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തി. വിജിലന്‍സ് കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി എം.പി രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. ഭൂതത്താന്‍കെട്ടില്‍ ജലസേചനവകുപ്പ് നടത്തിയ നിര്‍മാണങ്ങളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങളും നടന്നുവരുന്നതുമായ നിര്‍മാണങ്ങളിലെ ക്രമക്കേടുകളുമാണ് വിജിലന്‍സ് പരിശോധനക്ക് കാരണം.
യു.ഡി.എഫ് ഭരണകാലത്ത് ആസൂത്രണം ചെയ്ത് ഇവിടെനടപ്പിലാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍സംമ്പന്ധിച്ച് തെളിവെടുപ്പിനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നലല്‍കിയിട്ടുള്ളത്. ഇവിടെ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ക്കുവേണ്ടി ബാഹ്യഇടപെടലുകള്‍ ശക്തമായിരുന്നെന്നും ഇതുവഴി ജനപ്രതിനിധികളുള്‍പ്പെടെയുള്ള രാഷ്ടീയ ഉദ്യോഗസ്ഥമാഫിയകോടികള്‍ സമ്പാദിച്ചെന്നു മുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രദേശവാസിയായ ഒരാള്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്.
വിജിലന്‍സ് സംഘം ഭൂതത്താന്‍കെട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു തെളിവെടുത്തു. തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ സബ്ബ് ഡിവിഷന്‍ ഓഫിസിലും സെക്ഷന്‍ ഓഫിസിലും പരിശോധന നടത്തി. പെരിയാര്‍ തീരത്ത് സ്ഥലം വാങ്ങികൂട്ടിയിട്ടുള്ള വമ്പന്‍ ഭൂവുടമകളുടെ സ്ഥലത്തേക്ക് റോഡ് സൗകര്യമൊരുക്കാന്‍ ഗവണ്‍മെന്റിനെ തെറ്റിദ്ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന ലോബി ചെക്കുഡാം സ്ഥാപിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുകയായിരുന്നെന്നും ഇതിനുപിന്നില്‍ വന്‍ സാമ്പത്തീക ഇടപെടല്‍ നടന്നിട്ടുണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago