ബാപ്പു മുസ്ലിയാര് കേരളത്തിന്റെ ചരിത്രനിയോഗം: ഹൈദരലി തങ്ങള്‍
കടമേരി: സമസ്ത ചരിത്രത്തില്‍ പുതുരീതികള്‍ രൂപപ്പെടുത്തിയ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരും കേരളത്തിന്റെ പാരമ്പര്യ മതവിജ്ഞാന കൈമാറ്റ വഴിയിലുള്ള കടമേരി റഹ്മാനിയ്യ അറബിക് കോളജും ചരിത്രനിയോഗങ്ങളായിരുന്നുവെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ സംഘടിപ്പിച്ച കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് ഒന്നാം ആണ്ട് അനുസ്മരണവും റഹ്മാനിയ്യ വെല്വിഷേസ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഹ്മാനിയ്യ സ്ഥാപന സമുച്ചയത്തെ സര്‍വകലാശാലയുടെ വിശാലതയിലേക്കു നയിക്കുന്നതില്‍ ബാപ്പു മുസ്ലിയാരുടെ പങ്കാളിത്തം നിസ്സീമമാണെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തി. മാനേജര്‍ ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്ലിയാര്, സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ വില്യാപ്പള്ളി, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, ഇബ്രാഹിം മുറിച്ചാണ്ടി, പാലത്തായി മൊയ്തു ഹാജി, സി.എച്ച് മഹ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പി. അമ്മദ്, നൊച്ചാട് കുഞ്ഞബ്ദുല്ല, പറമ്പത്ത് മൊയ്തുഹാജി, കണ്ടിയില്‍ അബ്ദുല്ല, കുറ്റിയില്‍ പോക്കര് ഹാജി, എന്‍.കെ അബ്ദുറഹ്മാന് മുസ്ലിയാര്, ഫരീദ് റഹ്മാനി കാളികാവ്, എന്‍.കെ ജമാല്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."