HOME
DETAILS

പാടത്ത് റോഡ് നിര്‍മാണം: തോമസ് ചാണ്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

  
backup
January 04 2018 | 05:01 AM

court-order-to-file-case-against-thomas-chandy

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍‍ട്ട് പരിശോധിച്ച കോട്ടയം വിജിലന്‍സ് കോടതിയുടെയാണ് ഉത്തരവ്.

സ്വന്തം റിസോര്‍ട്ടിലേക്ക് പാടം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് കോട്ടയം വിജിലന്‍സ് എസ്.പി  ശുപാര്‍ശ ചെയ്തിരുന്നു.

വിജിലന്‍സ് മേധാവികൂടിയായ ലോക്നാഥ് ബെഹ്റ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്. 

എം.പിമാരുടെ ഫണ്ടുപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടത്.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമാണെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കി.

തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്.

വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരു കിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണ് പരാതി. രാജ്യസഭാ എം.പിമാരായിരുന്ന കാലയളവില്‍ പി.ജെ.കുര്യന്‍, കെ.ഇ.ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ചും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുമാണ് റോഡ് നിര്‍മിച്ചത്. പൊതുആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശികവികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു, നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് മടക്കിയതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago