മത്സരിക്കാന്‍ അനുവദിച്ചില്ല; മോദിയുടെ ചിത്രം കീറിയെറിഞ്ഞു
ഡെറാഡൂണ്‍: മത്സരിക്കാന്‍ ടിക്കറ്റ് ലഭിയ്ക്കാത്തതില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കള്‍ ഉത്തരാഖഢ്തെരഞ്ഞെടുപ്പില് നേതൃത്വത്തിന് തലവേദനയാകുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിമോഹികള്‍ നടത്തുന്ന കലാപം തുടരുന്നതിനിടയിലാണ് ബി.ജെ.പിയിലും കലഹം രൂക്ഷമായത്.
ഉത്തരാഖണ്ഡിലെ മഹാനഗര്‍ ബി.ജെ.പി പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ പോസ്റ്ററുകള്‍ കീറിയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. അടുത്തകാലത്തായി പാര്‍ട്ടി നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന വിനോദ് ചാമോലിയ്ക്കാണ് ധര്‍മപൂരില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. ഇന്നലെ ഉച്ചയോടെ ഉമേഷും അനുകൂലികളും പാര്‍ട്ടി ആസ്ഥാനത്ത് എത്തി മുദ്രാവാക്യം വിളിയ്ക്കുകയും നേതാക്കളുടെ ചിത്രങ്ങള്‍ വച്ച ബോര്‍ഡുകള്‍ കീറി നശിപ്പിക്കുകയുമായിരുന്നു. പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്ള ബോര്‍ഡുകള്‍ കീറിയെറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."