വീടാക്രമിച്ച കേസിലെ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
താമരശേരി: വീടാക്രമിക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും സംഭവത്തില്‍ ഒളിവിലായ പ്രതി 25 വര്‍ഷത്തിന് ശേഷം പൊലിസ് പിടിയിലായി. വയനാട് ചുണ്ടേണ്ടല് ചെക്കനാടത്ത് റോബര്‍ട്ട് അഗസ്റ്റിന്(50)നെയാണ് താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്. 1992 സെപ്റ്റംബര്‍ 17 ന് പുതുപ്പാടിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് ചുണ്ടേണ്ടല് സ്വദേശിയായ റോബര്‍ട്ടിന്റെ സഹോദരി ഷൈനിയെ പുതുപ്പാടി സ്വദേശി ജയിംസായിരുന്ന വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ഷൈനിയെ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെണ്ടത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ജെയിംസും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് റോബര്‍ട്ട് അന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും ജാമ്യം നേടിയ ജെയിംസിനെ അക്രമിക്കാനായി റോബര്‍ട്ടും സഹോദരനും വീട്ടിലെത്തിയെങ്കിലും കണ്ടെണ്ടത്താനായില്ല.
ഇതേ തുടര്‍ന്ന് വീട് അക്രമിക്കുകയും റബര്‍,കമുക്,വാഴ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ ഒളിവില്‍ പോയ റോബര്‍ട്ട് വര്‍ഷങ്ങളായി ചത്തിസ്ഗഢിലായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ നാട്ടിലെത്തിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. താമരശ്ശേരി സിഐ. ടി.എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."