'ദര്ശന്-18' സമാപിച്ചു
കോഴിക്കോട്: രാജ്യത്തെ മതേതര ജനാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരാനും വര്‍ഗീയ അക്രമ രഹിത കലാലയത്തിന് ആഹ്വാനം ചെയ്ത് കെ.എസ്.യു ജില്ലാ കമ്മിറ്റി മൂന്ന് ദിവസമായി എലത്തൂര്‍ എരഞ്ഞിക്കല്‍ വലിയ തുരുത്തിയില്‍ സംഘടിപ്പിച്ച നേതൃപരിശീലന ക്യാംപ് 'ദര്ശന്-18' സമാപിച്ചു.
കാംപസുകളില്‍ എസ്.എഫ്.ഐയുടെ കൈയൂക്ക് രാഷ്ട്രീയവും എ.ബി.വി.പിയും കാംപസ് ഫ്രണ്ടും നടപ്പാക്കുന്ന വര്‍ഗീയ രാഷ്ട്രീയവും പ്രതിരോധിക്കാന്‍ ശക്തമായ കാംപയിനിന് കെ . എസ് .യു തയാറാവുമെന്ന് ക്യാംപ് പ്രഖ്യാപിച്ചു. കെ.പി മോഹനന്, എന്‍ സുബ്രമണ്യന്‍, കെ പ്രവീണ്‍ കുമാര്‍ ,രാഹുല്‍ മാങ്കൂട്ടം, എബിന് വര്‍ക്കി, ജഷീര്‍ പള്ളിവയല്‍, വി.പി റഷീദ് സംസാരിച്ചു.
സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു വി.ടി നിഹാല്‍ അധ്യക്ഷനായി. അഡ്വ: ടി.സിദ്ദീഖ്, ക്യാംപ് ഡയറക്ടര്‍ പി.ടി ഉമാനാഥ്, ടി.ടി ജയദേവന്,സുരേഷ്, ജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."