HOME
DETAILS
MAL
എല്‍.ഡി.എഫ് ഭരണം കര്‍ഷകനെ തകര്‍ച്ചയിലേക്കെത്തിച്ചു: ഉമ്മന്‍ചാണ്ടി
backup
January 04 2018 | 08:01 AM
കല്‍പ്പറ്റ: എല്‍.ഡി.എഫ് ഭരണം വയനാട്ടിലെ കര്‍ഷകനെ തകര്ച്ചയിലേക്കെത്തിച്ചെന്ന് ഉമ്മന്‍ ചാണ്ടി. വയനാട് കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ട്രഷറിയില്‍ പണമില്ലെന്ന് പറഞ്ഞ് വയനാടിനോട് ഏറ്റവും വലിയ അവഗണനയാണ് കാണിക്കുന്നത്. റെയില്‍വേ, ചുരം ബദല്‍ റോഡ്, വന്യ മൃഗത്തില്‍ നിന്നുള്ള രക്ഷ എന്നീ പദ്ധതികളെല്ലാം അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെ. ശങ്കര നാരായണന്, പി.സി ചാക്കോ, ലാല്‍ വര്‍ഗീസ് കല്പകവാടി, ഐ.സി ബാലകൃഷ്ണന്, ഷാനിമോള്‍ ഉസ്മാന്, സുരേഷ് കോശി, ജോര്‍ജ് കൊട്ടാരം, കെ.സി വിജയന്, അഡ്വ. ജോഷി സിറിയക്, ജോര്‍ജ് ജേക്കബ്, മാത്യു സെബാസ്റ്റ്യന്‍, മഞ്ജുഷ് മാത്യു, വി.എന്‍ ശശീന്ദ്രന്, സുഗുണന് കണ്ണൂര്‍, കെ.കെ അബ്രഹാം, സക്കീര്‍ ഹുസൈന്, എം.എസ് വിശ്വനാഥന്, ജയലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."