ഉത്സവ് 2018: തനത് കലാപ്രദര്‍ശനം ആറു മുതല്‍
കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന കേരളത്തിലെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശന പരിപാടിയായ ഉത്സവ് 2018 ഈമാസം ആറിന് ആരംഭിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 6 മുതല്‍ 12 വരെ തളിപ്പുഴ പൂക്കോട് തടാക പരിസരത്തും കല്‍പ്പറ്റ കലക്ടറേറ്റ് ഗാര്‍ഡനിലുമാണ് പരിപാടികള്‍ നടക്കുക.
കേരളത്തിലെ പ്രമുഖ പാരമ്പര്യ കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. പൂക്കോട് തടാക പരിസരത്ത് വൈകിട്ട് നാലുമുതല്‍ ആറുവരെയും കല്‍പ്പറ്റ കലക്ടറേറ്റ് ഗാര്‍ഡനില്‍ വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെയുമാണ് പ്രദര്‍ശനം.
പൂക്കോട് തടാകപരിസരത്ത് ജനുവരി ആറിന് പൂരക്കളി, കാക്കാരിശ്ശി നാടകം.11ന് ബലികള മലയന്‍കെട്ട്,നോക്ക്പാവക്കളി. 12ന് ദഫ്മുട്ട്, അറബനമുട്ട് എന്നിവ നടക്കും. കല്‍പ്പറ്റ കലക്ടറേറ്റ് ഗാര്‍ഡനില്‍ ജനുവരി 6ന് നാടന്‍പാട്ട്, 7ന് വില്‍പ്പാട്ട്, 8ന് കളമെഴുത്തുംപാട്ട്, കോല്‍ക്കളി, 9ന് നാടന്‍പാട്ട്, 10ന് ഇരുളനൃത്തം, പൂരക്കളി, 11 ന് ശീതങ്കന്‍ തുള്ളല്‍, കാക്കാരിശ്ശി നാടകം, 12ന് തോല്‍പ്പാവക്കൂത്ത്, പൂപ്പടത്തുള്ളല്‍, കോലംതുള്ളല്‍ എന്നീ കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."