HOME
DETAILS
MAL
മോദിയുടെ നീക്കം ഇന്‍ഷുറന്‍സ് രംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി കൊള്ള നടത്താന്‍: തപന്‍ സെന്‍
backup
January 25 2017 | 04:01 AM
കൊച്ചി: വന്‍ വിപണിയായ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി കൊള്ള നടത്താനാണ് നരേന്ദ്ര മോദി ഭരണകൂടത്തിന്റെ ശ്രമമെന്ന് സി.ഐ.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. ഈ ഗൂഢലക്ഷ്യത്തോടെയാണ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പിനു മുന്നില്‍ ജനവിരുദ്ധ ഉദാരവത്കരണ നയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തിരുത്തുക തന്നെ ചെയ്യേണ്ടി വരുമെന്നും ഓള് ഇന്ത്യ ഇന്‍ഷുറന്‍സ് അസോസിയേഷന് (എ.ഐ.ഐ.ഇ.എ) ദേശീയ സമ്മേളനത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമാനുള്ള ഖാന്, പി രാജീവ് ,ചന്ദ്രന്‍പിള്ള,വി രമേശ്,അശോക് തിവാരി,എച്ച് ഐ ഭട്ട്,ഗുരുമൂര്‍ത്തി,ബി സന്യാല്‍,കെ വേണുഗോപാല്‍,എന്‍ എം സുന്ദരം എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."