ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗതസംഘമായി
തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി.
ജൂണ്‍ 21 മുതല്‍ 26 വരെ വാഴ്‌സിറ്റി കാംപസില്‍ പ്രത്യേകം തയാറാക്കിയ ഡോ. യു ബാപ്പുട്ടി ഹാജി നഗറിലാണ് പ്രഭാഷണ പരമ്പര. മുസ്തഫ ഹുദവി ആക്കോട്, സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
സ്വാഗത സംഘം ഭാരവാഹികള്‍: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (മുഖ്യരക്ഷാധികാരി), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, അലി മൗലവി ഇരിങ്ങല്ലൂര്‍, സി യൂസുഫ് ഫൈസി മേല്‍മുറി (രക്ഷാധികാരികള്‍), ഇസ്ഹാഖ് ബാഖവി (ചെയര്‍മാന്‍), സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് (വൈ. ചെയര്‍മാന്‍), പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം (ജന. കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."