റേഷന്‍ മുന്‍ഗണന: അദാലത്ത് ഇന്നു മുതല്‍
കാസര്‍കോട്: താലൂക്കിലെ ചെമ്മനാട് പഞ്ചായത്തില്‍ റേഷന്‍ ഉപഭോക്താക്കള്‍ മുന്‍ഗണനാ ലിസ്റ്റില്‍ പെടുത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ താഴെ പറയുന്ന റേഷന്‍കടകളില്‍ അദാലത്ത് നടത്തും. ഇന്ന് എആര്‍ഡി 111 കീഴൂര്‍, 134 ചെമ്പരിക്ക; നാളെ എആര്‍ഡി 114 കളനാട്, 113 മേല്‍പ്പറമ്പ; ആറിന് എആര്‍ഡി 110 പരവനടുക്കം, 112 മേല്‍പ്പറമ്പ; ഏഴിന് എആര്‍ഡി 105 ചട്ടഞ്ചാല്‍; എട്ടിന് എആര്‍ഡി 149 കോളിയടുക്കം, 107 ബേനൂര്‍; ഒന്‍പതിന് എആര്‍ഡി 189 കപ്പണയടുക്കം, 108 ചെമ്മനാട്; 11 ന് എര്‍ഡി 169 പൊയിനാച്ചി, 106 തെക്കില്‌ഫെറി എന്നിങ്ങനെയാണ് അദാലത്ത് നടത്തുക. അപേക്ഷകര്‍ പുതിയ-പഴയ റേഷന്‍കാര്‍ഡ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, വീടിന്റെയും സ്ഥലത്തിന്റെയും നികുതി അടച്ചതിന്റെ രസീതി, വൈദ്യുതി ബില്ല്, ജാതി സര്‍ട്ടിഫിക്കറ്റ്, വൈകല്യ സര്‍ട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാര്‍ഡ് എന്നീ രേഖകള്‍ സഹിതം അദാലത്തിനു ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."