കുടുംബവേരുകളെ ഒപ്പമിരുത്തി പാട്ടില്ലത്ത് കുടുംബ കൂട്ടായ്മ
തൃക്കരിപ്പൂര്‍: കുടുംബവേരുകളെ ഒപ്പമിരുത്തി പാട്ടില്ലത്ത് കുടുംബ കൂട്ടായ്മ. വിവിധ പ്രദേശങ്ങളിലെ 2000ത്തോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട്, രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്കു ചികിത്സ ലഭ്യമാക്കല്‍, പഠനത്തില്‍ മുന്‍പന്തിയിലാണങ്കിലും സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങിയവര്‍ക്കു തുടര്‍ പഠനത്തിനുള്ള അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. കൂട്ടായ്മ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് പി.കെ അബ്ദുല്‍ റഹീം ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായി.
നായിബ് ഖാളി യു.എം ജമാല്‍ ഫൈസി പ്രാര്‍ത്ഥനയും ഹാഫിള് പി.വി അബീറലി നജ്മി ഖിറാഅത്തും പാരായണം ചെയ്തു. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന് ഉപഹാരം വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍, ഹാഫിളുമാര്‍, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍, തുടങ്ങിയവരെആദരിച്ചു.
ടി.പി മുത്തലിബ്, ടി.പി മുഹമ്മദ് കുഞ്ഞി, കെ അസൈനാര്‍ കുഞ്ഞി, ടി.കെ.സി മുഹമ്മദ് കുഞ്ഞി, പി പി മഹമൂദ് ഹാജി, പി കെ ഇര്‍ഷാദ്, ടി പി കുഞ്ഞബ്ദുല്ല, പി കെ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഫാമിലി മിഷന് മീറ്റില്‍ പി.വി അഹമ്മദ് ഷെരീഫ് അധ്യക്ഷനായി നാഷണല്‍ ട്രെയിനര്‍ എ.ജി ഹക്കീം ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."