പെട്ടിക്കടകള്‍ നീക്കം ചെയ്യല്‍: ബദിയടുക്ക പഞ്ചായത്തിനു മുന്നില്‍ ഇന്ന് സത്യഗ്രഹം
ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ നീക്കംചെയ്യുവാന്‍ തീരുമാനിച്ച പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് വഴിയോര വ്യാപാര സ്വയം തൊഴില്‍ സമിതി(സി.ഐ.ടി.യു)യുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10നു ബദിയടുക്ക പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പെട്ടിക്കട നടത്തിപ്പുകാര്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ടൗണില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി ടൗണിലും മറ്റും സ്ഥാപിച്ചിട്ടുള്ള പെട്ടിക്കടകളില്‍ സുരക്ഷിതത്വമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന പാതയോരത്തെ മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചില പെട്ടിക്കടകളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പിന്റെയും വ്യാപാരികളുടെയും പരാതിയെ തുടര്‍ന്ന് അനധികൃത പെട്ടിക്കടകള്‍ നീക്കം ചെയ്യുവാനും പുനരധിവാസമെന്ന നിലയില്‍ പൊലിസ് സ്റ്റേഷനു പിറക് വശത്തായി നവജീവന ഹൈസ്‌ക്കുള്‍ ജങ്ഷനു സമീപം മുതല്‍ കെടഞ്ചി ജങ്ഷന്‍ വരെയും അവിടെ നിന്നു മുകളിലെ ബസാര്‍ സി.എച്ച്.സി ജങ്ഷന്‍ വരെയും പാതയോരങ്ങളിലെ മുഴുവന്‍ പെട്ടിക്കടകളും നീക്കം ചെയ്യുവാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.
നല്‍കിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വീണ്ടും സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരത്തിനിറങ്ങുന്നത്. അതേ സമയം ടൗണ്‍ വികസനത്തിന്റെ ഭാഗമായും വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലും നിലവില്‍ പഞ്ചായത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായിട്ടുള്ള പെട്ടിക്കടകള്‍ പൂര്‍ണമായും നീക്കംചെയ്യുകയും നേരത്തെ പുനരധിവാസമെന്ന നിലയില്‍ പഞ്ചായത്ത് നിശ്ചയിച്ച സ്ഥലം പുനഃപരിശോധിച്ച് ഭേതഗതി വരുത്തികൊണ്ട് പെട്ടിക്കടകള്‍ നീക്കംചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ടും സെക്രട്ടറി കെ. സാരംഗധരനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."