കനാല്‍ വെളളം ലഭിക്കുന്നില്ല: ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണക്ക് ഭിഷണിയില്‍
മണ്ണാര്‍ക്കാട്: കനാലിലൂടെ വെളളം ലഭിക്കാത്തത് കാരണം ഏക്കര്‍ കണക്കിന് നെല്‍ കൃഷി ഉണക്ക് ഭീഷണിയില്‍. കാഞ്ഞിരപ്പുഴ കനാല്‍ വെളളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലാവുന്നത്. തെങ്കര ഗ്രാമപഞ്ചായത്തിലെ മുക്കാടുളള പതിനാലോളം വ്യക്തികളുടെ 20 ലധികം ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് ഉണക്ക് ഭിഷണി നേരിടുന്നത്. കൃഷിക്കാവശ്യമായ വെളളത്തിനായി ജനപ്രതിനിധികളെയും, ജലവിഭവ വകുപ്പ് അധികൃതരെയും സമീപിച്ചെങ്കിലും ഫലണുണ്ടായില്ലെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
മഴമൂലം ലഭിച്ച വെളളം കൊണ്ടാണ് കര്‍ഷകര്‍ വിത്തിറക്കിയത്. എന്നാല്‍ മഴ നിലച്ചതും, വേനല്‍ അതി രൂക്ഷമായതും കനാല്‍ വെളളം ലഭിക്കാത്തതും കാരണം നെല്‍ കതിര് പോലും വന്നിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കാഞ്ഞിരം, അമ്പംകുന്ന്, കരിമ്പംകുന്ന്, മുക്കാട് വഴിയുളള കനാലിലാണ് കനാല്‍ അറ്റകുറ്റപണിയുടെ പേരില്‍ കര്‍ഷകര്‍ക്ക് ജലം നല്‍കാതിരിക്കുന്നത്.
തത്തേങ്ങലം, കൈതച്ചിറ, മുക്കാട് ഭാഗങ്ങളിലെ പാടശേഖരങ്ങളിലെ നെല്‍ കൃഷിക്കാണ് മഴ അകന്നതിന് ശേഷം തീരെ വെളളം ലഭിക്കാത്തത്.
കാസിം, ശിവശങ്കരന്‍ കീടംകുന്നത്ത്, തങ്കം, ദാസന്‍, വേശകുട്ടന്‍, ഉണ്ണികൃഷ്ണന്‍, സുന്ദരി, മണി, ഗോപാലന്‍, തങ്കുട്ടന്‍, മണ്കണ്ഠന്‍, കൃഷ്ണന്‍കുട്ടി, രാജന്‍ തുടങ്ങിയ കൃഷിയിടങ്ങളാണ് ഏറെയും ഉണക്ക് ഭീഷണി നേരിടുന്നത്. മകര കൊഴ്ത്തിന് ഇറക്കിയ കൃഷിയാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
ബാങ്കുളില്‍ നിന്നും മറ്റും വായ്പ എടുത്തും, പണം കടമെടുത്തുമിറക്കിയ കൃഷിയുടെ നാശം കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതയിലേക്ക് പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."