പൊന്നാനിയെ പ്ലാസ്റ്റിക് മുക്ത നഗരമാക്കാന്‍ പ്രവാസി കൂട്ടായ്മ
പൊന്നാനി: പൊന്നാനിയെ പ്ലാസ്റ്റിക് മുക്ത നഗരമാക്കാന്‍ പ്രവാസി കൂട്ടായ്മ രംഗത്ത്. നഗരസഭ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച എന്‍ ആര്‍ ഐ മീറ്റിലൂടെയാണ് പ്ലാസ്റ്റിക് കവറുകള്‍ക്കും ബാഗുകള്‍ക്കും പകരമായി തുണികള്‍ കൊണ്ടുണ്ടാക്കിയ സഞ്ചികളുടെയും ബാഗുകളുടെയും സംരംഭത്തിന് പ്രവാസി സംഘം തയ്യാറായത് . ദുബായില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വാട്‌സ് ആപ്പിലൂടെയാണ് ഒത്തുകൂടിയത്. ഇതിന്റെ ഭാഗമായി നാച്ചുറല്‍ ബാഗസ് ഇന്ത്യാ എന്ന കമ്പനി പൊന്നാനി പുളിക്കക്കടവില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിന്റെ ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ആദ്യ വില്‍പ്പന നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി നിര്‍വഹിക്കും.
ജൂട്ട് ,ജുക്കോ, കോട്ടണ്‍ തുടങ്ങിയവകൊണ്ട് നിര്‍മിച്ച ബാഗുകളാണ് വിതരണം ചെയ്യുക. കവറുകള്‍, സഞ്ചികള്‍, വ്യത്യസ്തതരം ബാഗുകള്‍ തുടങ്ങി 35 ഇനം ഐറ്റങ്ങള്‍ ഉണ്ടാകും .പൊന്നാനിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലക്ഷ്യം വെച്ച് ബാഗ് നിര്‍മാണ യൂനിറ്റ് പൊന്നാനിയില്‍ ആരംഭിക്കും .നരസഭയുടെ സഹകരണത്തോടെയാണ് മുഴുവന്‍ വീടുകളിലും തുണി സഞ്ചികള്‍ വിതരണം ചെയ്യുക. ഇതോടെ പൊന്നാനി പുര്‍ണമായും പ്ലാസ്റ്റിക് ബാഗുകളില്‍ നിന്നും കവറുകളില്‍ നിന്നും മുക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."