ദലിത് വിദ്യാര്‍ഥി സമ്മേളനം തടഞ്ഞു: മേവാനിക്കും ഉമര്‍ഖാലിദിനും മുംബൈയില്‍ വിലക്ക്
മുംബൈ: ബുധനാഴ്ച നടന്ന ബന്ദിനു ശേഷം ഇന്നലെ മുംബൈയില്‍ ദലിത് സംഘടനയുടെ വിദ്യാര്‍ഥി വിഭാഗം നടത്താനിരുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും മുംബൈ പൊലിസ് വിലക്കേര്‍പ്പെടുത്തി.
ഇതിനുപുറമെ സമ്മേളനത്തിനുള്ള അംഗീകാരവും പൊലിസ് റദ്ദാക്കി.
മുംബൈയിലെ ഭായിദാസ് ഹാളിലായിരുന്നു ഓള്‍ ഇന്ത്യാ നാഷണല്‍ സ്റ്റുഡന്റ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
സാമുദായിക അസ്വസ്ഥതയുണ്ടാകുമെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലിസ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ജനവുരി ഒന്നിന് കൊറേഗാവ് യുദ്ധവാര്‍ഷികത്തില്‍ ജിഗ്നേഷും ഉമര്‍ ഖാലിദും പങ്കെടുത്തിരുന്നു. ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അക്രമത്തിന് കാരണമായതെന്ന ആരോപണമാണ് ഇപ്പോള്‍ പൊലിസ് ഉന്നയിക്കുന്നത്.
അതിനിടയില്‍ മഹാരാഷ്ട്ര ബന്ദിനിടയില്‍ അക്രമണം നടത്തിയെന്നാരോപിച്ച് 37 സമരാനുകൂലികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലിതര്‍ക്കുനേരെ ആക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുസംഘടനാ നേതാക്കളായ സംഭാജിയും മലിന്ദ് ഏക്‌ബോട്ടെയുമാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ദ് ആരോപിച്ചു.
സമ്മേളനം തടഞ്ഞുവെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."