സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തരംതിരിച്ചായിരിക്കും നിറം നല്‍കുക. സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും ഓര്‍ഡിനറിക്ക് ഇളം നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് മെറൂണുമാണ് നല്‍കുക. ഈ നിറങ്ങളില്‍ വെളുപ്പ് വരകളുമുണ്ടാകും. അടുത്തമാസം ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ഫെബ്രുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഫിറ്റ്നസിന് അപേക്ഷിക്കുന്നതുമായ ബസുകള്‍ക്കാണ് ഇത്തരം നിറം നല്‍കുക. ഇതോടെ ചിത്രങ്ങളും സ്റ്റിക്കറുകളും പതിച്ച സ്വകാര്യ ബസുകള്‍ റോഡുകളില്‍നിന്ന് അപ്രത്യക്ഷമാകും.
തിരുവനന്തപുരത്തും കൊച്ചിയിലും നീല, കോഴിക്കോട്ട് പച്ച എന്നിങ്ങനെ സ്വകാര്യബസുകള്‍ക്ക് ഓരോ സിറ്റിയിലും വ്യത്യസ്ത നിറമാണ് ഇപ്പോഴുള്ളത്. നഗര, ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലാകട്ടെ സിനിമാതാരങ്ങളുടേതടക്കം ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. യാത്രാ ബസ് ആണോയെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഏകീകൃതനിറം കൊണ്ടുവന്നാല്‍ ബസുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതിനാലാണ് ഒരേനിറം നല്കാന് ഗതാഗതവകുപ്പ് അധികൃതരും ബസ് ഉടമകളും പങ്കെടുത്ത ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനമായത്. കൂടാതെ ബസുകളുടെ സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം പാലിക്കാതെ സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."