ജഡ്ജിമാരുടെ ശമ്പളം: ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: ഹൈക്കോടതികളിലേയും സുപ്രിം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.
ബില്ല് രാജ്യസഭകൂടി പാസാക്കിയാല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം ഒരുലക്ഷത്തില്‍ നിന്ന് 2.8 ലക്ഷമായി ഉയരും.
സുപ്രിം കോടതി ജഡ്ജിമാരുടേത് രണ്ടര ലക്ഷമായും ഹൈക്കോടതികളിലെ ജഡ്ജിമാര്‍ക്ക് നിലവിലെ 80,000 രൂപ ശമ്പളം 2.25 ലക്ഷമായും ഉയരും.
നടപ്പുസമ്മേളനത്തിലെ അവസാന ദിവസമായ ഇന്ന് ബില്‍ രാജ്യസഭ പരിഗണിച്ചേക്കുമെന്നാണ് സൂചന.
സുപ്രിം കോടതിയിലേയും രാജ്യത്തെ 24 ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശക്ക് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.
അഭിഭാഷകര്‍ ഓരോ സിറ്റിങിനും ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നും മധ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഹൈക്കോടതി ജഡ്ജിമാരേക്കാള്‍ ശമ്പളമുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും ലോക്‌സഭ ഒറ്റക്കെട്ടായി ബില്‍ പാസക്കണമെന്നും നിയമമന്ത്രി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബില്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."