HOME
DETAILS

ലാലുവിന്റെ ശിക്ഷ ഇന്നറിയാം

  
backup
January 05 2018 | 02:01 AM

lalu-punishment-today

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റി. ഡിസംബര്‍ 13നാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലു പ്രസാദ് യാദവിനെതിരായ വിചാരണ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 23ന് ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജനുവരി മൂന്നിന് ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സി.ബി.ഐ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മരണത്തെ തുടര്‍ന്ന കേസ് ഇന്നലത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റി.
ലാലുവിന്റെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു കഴിയുന്നത്. മുഖ്യമന്ത്രിയായിരുന്ന 1990നും 1994നുമിടയില്‍ സംസ്ഥാന ഖജനാവിന് 84.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കാലിത്തീറ്റ അഴിമതിയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അഞ്ചു കേസുകളിലാണ് ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago