ഉത്തരകൊറിയ: ജപ്പാന്‍ സുരക്ഷ അപകടത്തിലെന്ന് ഷിന്‍സെ ആബെ
ടോക്കിയോ: ഉത്തരകൊറിയ ഉയര്‍ത്തുന്ന പ്രകോപനം കാരണത്താല്‍ ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അപകട സാഹചര്യത്തിലാണുള്ളതെന്ന് പ്രധാനമന്ത്രി ഷിന്‍സെ ആബെ.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ എന്തു വിലകൊടുത്തും സംരക്ഷിക്കും.
ഉത്തരകൊറിയ സെപ്റ്റംബറിലും നവംബറിലും നടത്തിയ ആണവ പരീക്ഷണത്തിന് ശേഷം രാജ്യത്ത് സംഘര്‍ഷ ഭീതി വര്‍ധിച്ചിരിക്കുകയാണ്.
ജപ്പാന്റെ സുരക്ഷാ അന്തരീക്ഷം അപകട സാഹചര്യത്തിലൂടെയാണ് നീങ്ങുന്നത്. ജനങ്ങളുടെ ജീവിതവും സമാധാനവും ഏത് സാഹചര്യത്തിലും സംരക്ഷിക്കും. പ്രതിരോധത്തിനായി പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ഷിന്‍സെ ആബെ വ്യക്താക്കി.
ഉത്തരകൊറിയയുടെ ആണവ ഭീഷണി നിലനില്‍ക്കെ നേരത്തെ യു.സ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സൈന്യത്തിന്റെ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാന്‍ കഴിഞ്ഞ മാസം റെക്കോര്‍ഡ് തുകയാണ് വകയിരുത്തിയത്.
കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 46 ബില്യണ്‍ ഡോളര്‍ കൂടുതലാണ് മാറ്റിവച്ചത്.ഉത്തരകൊറിയ ഈ ആഴ്ച വീണ്ടും മിസൈല്‍ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഷിന്‍സെ ആബെയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."