രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കായംകുളം: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കരിയിലകുളങ്ങരയിലെ കോഴിക്കടയിലെ ജീവനക്കാരന് തമിഴ്നാട് സ്വദേശി റികേഷ് 27) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ ദേശീയ പാതയില്‍ കരീലകുളങ്ങരക്കു വടക്കുഭാഗത്തു വച്ചായിരുന്നു അപകടം.
ആംബുലന്‍സ് തലകീഴായി മറിഞ്ഞു. കരുനാഗപ്പള്ളി തഴവയില്‍ നിന്നും രോഗബാധിതനായ അബ്ദുല്‍ ഖാദര്‍ കുഞ്ഞുമായി ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു പോയ ആംബുലന്‍സ് എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. യുവാവിനെ ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലസില്‍ ഉണ്ടായിരുന്ന അബദുല്‍ ഖാദര്‍ കുഞ്ഞിനേയും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞ്, കുഞ്ഞുമോന്, സുബേര്‍ കുട്ടി എന്നിവരെ പരുക്കേറ്റവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ നിശേഷം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."