മിനിലോറി ഇടിച്ചു മരിച്ച കേസില്‍ പ്രതിക്ക് തടവു ശിക്ഷയും പിഴയും
പാലക്കാട്: പൊലിസ് വാഹന പരിശോധന കഴിഞ്ഞ് സ്വന്തം വാഹനത്തിലേക്ക് മടങ്ങിയ ആളെ മിനിലോറി ഇടിച്ചു വീഴ്ത്തിയ കേസില്‍ ഡ്രൈവര്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ മുല്ലപ്പിള്ളി ഹൗസില്‍ ഷിബു മകന് രതീഷിനെ (26) ഒന്നര വര്‍ഷം തടവും 10,000 രൂപ പിഴയും ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ.ബി അനൂപ് വിധിച്ചു.
മീനാക്ഷിപുരം വണ്ടിത്താവളം പബ്ലിക് റോഡില്‍ മൂലക്കടയില്‍ 2009 ഡിസംബര്‍ നാലിനായിരുന്നു സംഭവം. പൊലിസ് വാഹന പരിശോധന പൂര്‍ത്തിയാക്കി വാഹനത്തിന് അരികെ നടന്ന് നീങ്ങവേ പുറകില്‍ നിന്നും വന്ന മിനിലോറി മുതലമട പോത്തന്പ്പാടം ഷണ്മുഖന് മകന് സന്തോഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പൊലിസ് പരിശോധനയെ വെട്ടിച്ച് വരവേയാണ് മിനിലോറി സന്തോഷിനെ ഇടിച്ചു വീഴ്ത്തിയത്.
ചിറ്റൂര്‍ പൊലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി ചിറ്റൂര്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രിയ റെയ്ച്ചല്‍ എബ്രഹാം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."