കെ.എസ്.ആര്‍.ടി.സി: സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് കെ.എസ്.ടി.ഇ.യു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കാന്‍ കഴിയില്ലെന്ന് േൈഹക്കാടതിയില്‍ നല്‍കിയ സത്യവാങ്മൂലം അടിയന്തരമായി തിരുത്തുവാനോ പിന്‍വലിക്കാനോ സര്‍ക്കാര്‍ തയാറാവണമെന്ന് സി.പി.ഐ സംഘടനയായ കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍. ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിന് കടകവിരുദ്ധമായ സമീപനമാണ് ഈ സത്യവാങ്മൂലത്തില്‍ ഉടനീളം കണാനാവുന്നത്.
ഒരു പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ കെ.എസ് ആര്‍.ടി.സിയെ സഹായിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ കടമ നിറവേറ്റുന്നതിന് പകരം സഹായം നല്‍കാനേ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുന്നത് സ്ഥാപനം അടച്ചുപൂട്ടാനെ ഉപകരിക്കുകയുള്ളൂവെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ഇനി ഒരു കാരണവശാലും സഹായം നല്‍കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."