ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ മതേതര സമൂഹം ഒന്നിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
ആന്ത്രോത്ത് ദ്വീപ്: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരേയും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയും ഇന്ത്യയിലെ മതേതര സമൂഹം ഒന്നിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് കമ്മിറ്റി സംഘടിപ്പിച്ച മദീനാ പാഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. മുന്‍ ലക്ഷദ്വീപ് എം.പിയും എസ്.വൈ.എസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹംദുല്ല സഈദ് മുഖ്യാതിഥിയായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്മാന് ഖാദി ഹംസക്കോയ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഹംസക്കോയ ദാരിമി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ് ചെയര്മാന് യു.സി.കെ തങ്ങള്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, റഷീദ് ബാഖവി എടപ്പാള്‍, അബ്ദുല്‍ ഖയ്യൂം, ഒ.കെ.എം മൗലവി, ശഫീഖ് അല്‍ഖാസിമി ഇടുക്കി, ജഅ്ഫര്‍ ഹുസൈന് സംസാരിച്ചു. ലക്ഷദ്വീപ് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുറഊഫ് ഫൈസി സ്വാഗതവും സെക്രട്ടറി മുഹമ്മദ് യാസീന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."