ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് നഷ്ടമാവുന്നു, ഐ.ഡി.എം.ഐ ഫണ്ടും വിതരണം ചെയ്യുന്നില്ല
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ നഷ്ടമാവുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഫണ്ട് നഷ്ടമാവാന്‍ കാരണം. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനുള്ള ഐ.ഡി.എം.ഐ ഫണ്ടാണ് വിദ്യാഭ്യാസ,ധനവകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം നഷ്ടമാവുന്നത്. 2015-2016 വര്‍ഷത്തെ അപേക്ഷകരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് മൂന്നു ഘട്ടമായി ഫണ്ട് അനുവദിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
വെബ്‌സൈറ്റില്‍ കേരളത്തില്‍ ഫണ്ട് അനുവദിച്ച സ്ഥാപനങ്ങളുടെ പേരും വിവരവും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതു വിതരണം ചെയ്യേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. ഫണ്ട് അനുവദിക്കാനായി ധന വകുപ്പലേക്കു ഫയല്‍ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മലപ്പുറം ജില്ലയിലെ കാവനൂര്‍ മജ്മഅ് സെന്‍ട്രല്‍ സ്‌കൂളിന് 29 ലക്ഷം, തിരൂരങ്ങാടി ഒ.യു.പി സ്‌കൂള്‍ 39 ലക്ഷം, കരുളായി ഓര്‍ഫനേജ് ഇംഗ്ലിഷ് സ്‌കൂള്‍19.5 ലക്ഷം, മണ്ടകക്കുന്ന് എ.എല്‍.പി സ്‌കൂള്‍ 9.75 ലക്ഷം, താമരശ്ശേരി പരപ്പന്‍പൊയില്‍ നുസ്രത്ത് ഇസ്്‌ലാമിക് റസിഡന്‍ഷ്യല്‍ എച്ച്.എസ്.എസ് 7.5 ലക്ഷം, നുറാംതോട് എ.എം.എല്‍.പി സ്‌കൂള്‍ 9.75 ലക്ഷം, തൃശൂര്‍ എടത്തുരുത്തി സെന്റ് അനീസ് ജി.എച്ച്.എസിന് 13 ലക്ഷവുമാണ് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഡിസംബര്‍ മാസങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടു അനുവദിച്ചുള്ള ഉത്തരവ് ഇറക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം വിതരണം മുടങ്ങിയിരിക്കുകയാണ്.
സൂക്ഷ്മ പരിശോധനകള്‍ക്കും ഓഡിറ്റിങ്ങിനും ശേഷമാണ് സര്‍ക്കാര്‍ ഫണ്ടു അനുവദിക്കുന്നത്. ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ ഫണ്ടിനായി അപേക്ഷ നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."