HOME
DETAILS
MAL
സ്കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
backup
May 27 2016 | 03:05 AM
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി, നിയമ മന്ത്രി എന്നിവരുമായി ആലോചിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള നിവേദനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ കഴിഞ്ഞദിവസം മന്ത്രിക്ക് കൈമാറിയിരുന്നു. ഇതു പരിഗണിച്ച മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സാധ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."