HOME
DETAILS
MAL
ഹോളിവുഡ് നടന്‍ ജോണ്‍ ഹാര്‍ട്ട് അന്തരിച്ചു
backup
January 28 2017 | 02:01 AM
മാഞ്ചസ്റ്റര്‍: പ്രമുഖ ഹോളിവുഡ് നടന്‍ ജോണ്‍ ഹാര്‍ട്ട് അന്തരിച്ചു. 77 വയസ്സായിരുന്നു. ദീര്‍ഘനാളായി പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികില്‍സയിലായിരുന്നു ജോണ്‍ ഹാര്‍ട്ട്.
രണ്ടു വട്ടം ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ള താരമാണിദ്ദേഹം. മരണത്തോടെ ആറു വര്‍ഷം നീണ്ടു നിന്ന ചലച്ചിത്രജീവിതത്തിനാണ് തിരശീല വീണത്.
എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ് (1967), ഏലിയന്‍ (1979), ദി എലഫെന്റ് മാന്‍ (1980), ഹാരിപോര്‍ട്ടര്‍ പരമ്പരയിലെ ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍ (2001), വി ഫോര്‍ വെന്‍ഡറ്റ (2006) എന്നിവ പ്രമുഖ ചിത്രങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."