HOME
DETAILS
MAL
ഗൂഡല്ലൂരില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കിലേക്ക്
backup
January 28 2017 | 03:01 AM
ഗൂഡല്ലൂര്‍: ഫെബ്രുവരി ആറിന് ഗൂഡല്ലൂര്‍ താലൂക്കില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്ക് നടത്തും. ഓട്ടോറിക്ഷകള്‍ക്ക് 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് അനുമതി നല്‍കുക, പുതിയ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുക, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുക, പെട്രോളിനും ഡീസലിനും ഇടക്കിടെയുളള വില വര്‍ധന അവസാനിപ്പിക്കുക, വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, ലൈസന്‍സ് എന്നിവയുടെ നിരക്ക് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗൂഡല്ലൂര്‍ ജാനകിയമ്മാള്‍ കല്ല്യാണമണ്ഡപത്തില്‍ നടന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് മുരുകാനന്തകുമാര് അധ്യക്ഷനായി. മുരളി, കണ്ണന്, ശിവ, ശെല്വന്, ബാബു, മണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."