കാര്‍ഷിക നഷ്ടപരിഹാരക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി
കല്‍പ്പറ്റ: ജില്ലക്ക് കാര്‍ഷിക നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 18 കോടിരൂപയില്‍ ശേഷിക്കുന്ന ഒന്‍പത് കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.
അമ്പലവയല്‍ മേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി 2017' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരള്‍ച്ച ഒരു പാഠമാണ്. അതിന്റെ കാരണങ്ങളും കാലാവസ്ഥാമാറ്റങ്ങളും ഗൗരവമായി വിലയിരുത്തി കൃഷി രീതികളിലും മാറ്റം വരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഹരിതകേരളം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുതിന് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്നും മികച്ച കായ്ഫലമുള്ള ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ ഒഴുകിയെത്തു ഇത്തരം മേളകള്‍ മികച്ച കാര്ഷികസന്ദേശം നല്കാന് പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളാണ് അവ ഫലപ്രദമായി ഉപയോഗിക്കണം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്പ്പന്നങ്ങളാക്കിമാറ്റി കൃഷിക്ക് പുതിയമുഖം നല്‍കാനും അതുവഴി കൂടുതല്‍ പേരെ കൃഷിയിലേക്കാകര്ഷിക്കാനും കഴിയുന്ന പദ്ധതി ജില്ലയില്‍ തുടങ്ങാന്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ഒല്ലൂര്‍ എം.എല്‍.എ. കെ.രാജന് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എന്‍.പി കുഞ്ഞുമോള്‍ കിസാന്‍ മേള ഉദ്ഘാടനം ചെയ്തു. നാളികേരവികസനബോര്‍ഡ് വൈസ് ചെയര്മാന് മോഹനന് മാസ്റ്റര്‍ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."