ജില്ലയില്‍ ഇന്ന് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍
കോഴിക്കോട്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ സ്വയം നവീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമായി ജില്ലയില്‍ ഇന്നു പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ നടത്തും. മന്ത്രി എ.കെ ശശീന്ദ്രന് കോര്പറേഷന് അഞ്ചാം വാര്‍ഡിലെ മൊകവൂരിലും എം.കെ രാഘവന് എം.പി സിവില്സ്റ്റേഷന് വാര്‍ഡിലും അയല്‍ക്കൂട്ട യോഗത്തില്‍ പങ്കെടുക്കും.
എം.എല്‍.എമാരായ പുരുഷന് കടലുണ്ടി കായണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലും ഇ.കെ വിജയന് കാവിലുംപാറ പഞ്ചായത്തിലെ പത്താം വാര്‍ഡിലും കാരാട്ട് റസാഖ് കൊടുവള്ളി മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലും അഡ്വ. പി.ടി.എ റഹീം ചാത്തമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡിലും കെ. ദാസന് കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ കൊടക്കാട്ടുമുറിയിലും സി.കെ നാണു ഏറാമല പഞ്ചായത്ത് നാലാം വാര്‍ഡിലെ ആദിയൂരിലും എ. പ്രദീപ്കുമാര്‍ കോര്‍പറേഷനിലെ ചെറുവളപ്പിലും വി.കെ.സി മമ്മദ് കോയ 41-ാം വാര്‍ഡിലെ അരീക്കാട് സൗത്തിലും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് കോഴിക്കോട് സെന്‍ട്രല്‍ സി.ഡി.എസിലെ കോട്ടൂളിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലും അയല്‍ക്കൂട്ട യോഗങ്ങളില്‍ പങ്കെടുക്കും.
ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും വിവിധ അയല്‍ക്കൂട്ടങ്ങളില്‍ യോഗത്തിന് നേതൃത്വം നല്‍കും. സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരള മിഷന്, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, ആരോഗ്യ വികസന പദ്ധതിയായ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവയുടെ ഭാഗമായി ഏറ്റെടുക്കാവുന്ന പദ്ധതികള്‍ക്ക് അയല്‍ക്കൂട്ട യോഗത്തില്‍ രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."