ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി; കിണര്‍ ഉദ്ഘാടനം ചെയ്തു
എടച്ചേരി: അരൂരിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനായി രൂപീകരിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കിണര്‍ നാടിനു സമര്‍പ്പിച്ചു. പെരുമുണ്ടച്ചേരി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും സംയുക്തമായാണു പദ്ധതി നടപ്പാക്കിയത്. മൂന്നു ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.
കരുവാണ്ടണ്ടി കുന്നിലെ പത്തു കുടുംബങ്ങള്‍ക്ക് വേണ്ടണ്ടി സ്ഥാപിച്ച പമ്പ് സെറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ നിര്‍വഹിച്ചു.
പി. അമ്മദ് മാസ്റ്റര്‍, തൂണേരി ബ്ലോക്ക് സ്ഥിരംസമിതി അംഗം അഡ്വ. മനോജ് അരൂര്‍, കെ. സജീവന്‍, മഠത്തില്‍ ശംസു, പി.എം സരള, പി.ശ്രീലത, എന്‍.ടി പ്രസന്ന, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, അലി കൊയിലാണ്ടണ്ടി, യൂസഫ് കൊയിലാണ്ടണ്ടി, മഹ്മൂദ് മുറിച്ചാണ്ടണ്ടി, പി. ഹമീദ്, അബൂബക്കര്‍ പാറക്കടവ്, ജമാല്‍ കല്ലുംപുറം, സക്കരിയ എടച്ചേരി, കല്ലേരി മൂസ ഹാജി, പി.കെ അബ്ദുല്ല, നൂറുദ്ദീന്‍ തിരുവള്ളൂര്‍, ഇസ്മായില്‍ കെ.ഇ, പോക്കര്‍ ഹാജി, നീലഞ്ചേരികണ്ടണ്ടി കുഞ്ഞബ്ദുല്ല, എം.കെ ഭാസ്‌കരന്‍, ജി.കെ അശോകന്‍, കെ ടി അബ്ദുറഹിമാന്‍, മരക്കാട്ടേരി ദാമോദരന്‍, കോറോത്ത് ശ്രീധരന്‍, ടി.കെ രാജന്‍, കെ.കെ രാമചന്ദ്രന്‍, കളത്തില്‍ ബാബു, കെ. മുഹമ്മദ് സാലി, എന്‍.കെ അമ്മദ് ഹാജി, സി. അമ്മദ്, മുനീര്‍ പുറമേരി, എം.എ ഗഫൂര്‍, വള്ളില്‍ യൂനുസ്, സമദ്, എം.എ ഗഫൂര്‍, കെ.കെ റിയാസ് മാസ്റ്റര്‍, പി.പി.എം കുനിങ്ങാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."