HOME
DETAILS

ഇരിങ്ങണ്ണൂരിലും കോട്ടപ്പള്ളിയിലും ബി.ജെ.പി ഓഫിസ് തകര്‍ത്തു

  
backup
January 28 2017 | 04:01 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d

നാദാപുരം/വടകര: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെയുണ്ടണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിലും കോട്ടപ്പള്ളിയിലും സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ ബി.ജെ.പി ഓഫിസ് അടിച്ചുതകര്‍ത്തു.
ഇരിങ്ങണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫിസാണ് തകര്‍ത്തത്. കെട്ടിടത്തിനകത്തെ ഫര്‍ണിച്ചറുകള്‍ റോഡിലെറിഞ്ഞു കത്തിച്ച നിലയിലാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകര്‍ എടച്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
ഇരിങ്ങണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്താനുള്ള ബി.ജെ.പി ശ്രമത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന് പരുക്കേറ്റു.
പരുക്കേറ്റ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റണ്ട് രാജന്‍ തലായിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങണ്ണൂരില്‍ വന്‍പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കോട്ടപ്പള്ളിയിലും ബി.ജെ.പി ഓഫിസിനു നേരെ വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായി. കോട്ടപ്പള്ളിയില്‍ ജയകൃഷ്ണന്‍ സ്മാരക ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നവര്‍ ഫര്‍ണിച്ചറും ടി.വി, ഫാന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും തകര്‍ക്കുകയായിരുന്നു. തലശ്ശേരിയിലെ ബോംബേറില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ഓഫിസിനു നേരെ അക്രമം അഴിച്ചുവിട്ടതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടപ്പള്ളി ടൗണില്‍ ബി.ജെ.പി ഇന്നലെ ഉച്ചവരെ ഹര്‍ത്താലാചരിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി മുരളി, സെക്രട്ടറി എടക്കുടി മനോജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലത്തു ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago