മജീഷ്യനായി മന്ത്രി; ആസ്വദിക്കാന്‍ ജനത്തിരക്ക്
നാദാപുരം: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ വളയത്തു നടക്കുന്ന ഗദ്ദിക 2017ല്‍ ജനത്തിരക്കേറുന്നു. വ്യാഴാഴ്ച രാത്രി പ്രദര്‍ശനം കാണാനും പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് ആസ്വദിക്കാനും ആയിരങ്ങളാണ് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന കലാപരിപാടികള്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
മേളയില്‍ നിന്നു യു.ഡി.എഫ് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നല്‍കിയിട്ടുണ്ടെണ്ടന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനെതിരേയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് എങ്ങനെ നഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ചുമുള്ള മാജിക് ഷോ കാണിച്ചാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അരങ്ങേറി. വൈകിട്ട് അഞ്ചിനു തന്നെ സദസ് ജനനിബിഢമായിരുന്നു.
അതിനിടെ മാജിക്ക് ആസ്വാദിക്കാന്‍ നിരവധി പേര്‍ എത്തുമെന്ന് അറിയാമായിരുന്നിട്ടും വേണ്ടണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിലും സ്ത്രീകകള്‍ക്ക് ആവശ്യമായ സൗകര്യം ഒരു ക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടണ്ടായി.
ഇന്നലെ നടന്ന സാസ്‌കാരിക സായാഹ്നം ജില്ലാ പഞ്ചായത്ത് പ്രസിഡന്റണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റണ്ട് എം. സുമതി അധ്യക്ഷയായി. കെ.എന്‍ ഗണേശ് പ്രഭാഷണം നടത്തി. തുടര്‍ന്നു മ്യൂസിക് ബാന്‍ഡ്, പന്തലാട്ടം, മുടിയാട്ടം, കമ്പടിക്കളി, നാടന്‍പാട്ടുകള്‍, പാണപ്പുറാട്ട്, മംഗലംകളി, തുളുപ്പാട്ടുകള്‍ എന്നീ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."