വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തണം: എ.കെ.എസ്.ടി.യു
ആലപ്പുഴ: വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കാന്‍ പുതിയ വിദ്യഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ ജാഗ്രത വേണമെന്നും എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്വാഗതാര്‍ഹമാണെന്നും സമ്മേളനം വിലയിരുത്തി.
മുഹമ്മയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ആര് രജിത അധ്യക്ഷത വഹിച്ചു. മുന്‍കാല നേതാവും തെരുവ്നാടക കലാകാരനുമായ എം ആര് സി നായര്‍ക്ക് ചടങ്ങില്‍വച്ച് ആര്.എന്‍ കൃഷ്ണകുമാര്‍ പുരസ്കാരം സമര്‍പ്പിച്ചു.
സി പി ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി കെ സി സ്നേഹശ്രീ, അഡ്വ. പി.പി ഗീത, എന്‍ രവീന്ദ്രന്, ജോസ് ഇന്നസെന്റ്, പി തുളസീധരന്‍, പ്രദീപ്കുമാര്‍, രാജേഷ്, എം.ബി രവികുമാര്‍, ബീന, ജി രാധാകൃഷ്ണന്, ഹര്‍ഷകുമാര്‍, എന്‍ പ്രദീപ്, ഉണ്ണി ശിവരാജന്, എസ് പ്രകാശന്, സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.എസ്.ടി.യു ഭാരവാഹികളായി ഉണ്ണി ശിവരാജന് (പ്രസിഡന്റ്), ഹര്‍ഷകുമാര്‍, രാജേഷ് (വൈസ് പ്രസിഡന്റുമാര്‍), കെ.സി സ്നേഹശ്രീ (സെക്രട്ടറി), നീനു എസ്. പത്മം, ലീന (ജോയിന്റ് സെക്രട്ടറിമാര്‍), രവികുമാര്‍ എം.പി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."