അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ നടപടി ഹൃദയഭേദകമെന്ന് മലാല
ന്യൂയോര്‍ക്ക്: ചില മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ നടപടി ഹൃദയഭേദകമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി.
അക്രമത്തില്‍ നിന്നും യുദ്ധത്തില്‍ നിന്നും രക്ഷതേടിയെത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുന്നില്‍ വാതില്‍ കൊട്ടിയടക്കാനുള്ള ട്രംപിന്റെ നടപടി ഹൃദയം തകര്‍ത്തുവെന്ന് മലാല പറഞ്ഞു. ലോകത്തെ ഏറ്റവും അശരണരായ കുട്ടികളോടും കുടുംബങ്ങളോടും ഈ സമയത്ത് പുറംതിരിഞ്ഞ് നില്‍ക്കരുതെന്ന് ട്രംപിനോട് അപേക്ഷിക്കുന്നതായും പത്തൊമ്പതുകാരിയായ മലാല പറഞ്ഞു. നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്‌സായി.
അഭയാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ അഭിമാനകരമായ ചരിത്രമാണ് അമേരിക്കയ്്ക്കുള്ളത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കാന്‍ അവര്‍ തയ്യാറാണ്. പുതിയ ജീവിതത്തില്‍ എന്ത് ത്യാഗം സഹിച്ചും കഠിനാധ്വാനം ചെയ്തിട്ടായാലും ജീവിക്കാനായാണ് അവര്‍ എത്തുന്നത്. - മലാല പറഞ്ഞു.
ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ വിലക്കികൊണ്ടുള്ള പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. ഇസ്‌ലാമിക തീവ്രവാദങ്ങളില്‍ നിന്നും അമേരിക്കയെ സംരക്ഷിക്കാനെന്നാണ് ട്രംപ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."