വിദ്യാര്‍ഥിനിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടതായി പരാതി
കൊടുങ്ങല്ലൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ സ്കൂളിലേക്ക് വരികയായിരുന്ന എട്ടാം ക്ലാസുകാരിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജനഭായിയെയാണ് ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. സംഭവത്തില്‍ ബസ്സ് കïക്ടര്‍ കാട്ടില്‍ കോലോത്ത് ശ്രീകൃഷ്ണന്(27) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വ്യാഴാഴ്ച രാവിലെ 8.30 ന് കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബിസ്മില്ല എന്ന ബസ്സില്‍ നിന്നുമാണ് കുട്ടിയെ ഇറക്കിവിട്ടതെന്നാണ് പരാതി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ പോകുകയാണെന്ന് പറഞ്ഞിട്ടും കണ്സഷന് തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് കുട്ടിയെ തൊട്ടടുത്ത സ്റ്റോപ്പായ വാസുദേവ വിലാസം വളവില്‍ ഇറക്കിവിട്ടത്.
ഇതേതുടര്‍ന്ന് മറ്റൊരു ബസ്സില്‍ കയറി സ്കൂളിലെത്തിയ വിദ്യാര്‍ഥി പ്രധാനാധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് ബസ് കïക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."