ഖത്തറില്‍ തൊഴിലാളി പീഡനം; അന്വേഷണത്തിന് ഉത്തരവ്
ദോഹ: ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ ഏജന്റിന്റെ വഞ്ചനയ്ക്കും തൊഴിലുടമയുടെ പീഡനത്തിനും ഇരയായെന്ന റിപ്പോര്‍ട്ടില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലുടമയെയും ഇവരെ ഖത്തറിലേക്കയച്ച ഏജന്റിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചു വരികയാണെന്ന് സുഷമ ട്വിറ്ററില്‍ അറിയിച്ചു.
ഖത്തറില്‍ ഡ്രൈവര്‍ ജോലി തേടിയെത്തിയ രണ്ട് ഉത്തരേന്ത്യക്കാര്‍ ഖത്തര്‍-സൗദി അതിര്‍ത്തിയിലെ മരുഭൂമിയിലുള്ള ഫാമില്‍ കടുത്ത ദുരിതത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. ഈ വാര്‍ത്തയോട് പ്രതികരിച്ച് കൊണ്ടാണ് സുഷമ ട്വിറ്ററില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചത്. അതേസമയം, ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയോ ഖത്തര്‍ അധികൃതരുടെയോ ഇക്കാര്യത്തിലുള്ള പ്രതികരണം അറിവായിട്ടില്ല.
2022 ലോക കപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഖത്തറിലുണ്ട്. തൊഴിലാളി ക്ഷേമത്തിന് അടുത്ത കാലത്തായി ഖത്തര്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. തൊഴിലാളി പീഡനവുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങളില്‍ അധികൃതര്‍ അതത് സമയങ്ങളില്‍ ഇടപെട്ട് നടപടികള്‍ എടുക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."