ട്രംപിന്റെ മുസ്‌ലിം വിരുദ്ധനീക്കം അപലപനീയം: എസ്.വൈ.എസ്
കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റിന്റെ മുസ്‌ലിം വിരുദ്ധനീക്കത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അമര്‍ഷം രേഖപ്പെടുത്തി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഫലസ്തീന് അനുവദിച്ച ധനസഹായം നിര്‍ത്തലാക്കുകയും ഖുദ്‌സിലേക്ക് യു.എസ് എംബസി മാറ്റിസ്ഥാപിക്കാനുള്ള നീക്കവും ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള വിസാനിരോധനവും ജനാധിപത്യ വിരുദ്ധവും വംശീയനിലപാടാണെന്നും യോഗം വിലയിരുത്തി.
ലോകസമാധാനത്തിന് ഭീഷണി ആയേക്കാവുന്ന ഇത്തരം നീക്കങ്ങള്‍ മാനവരാശിക്ക് ഒട്ടും ഗുണംചെയ്യില്ലന്നും യോഗം അഭിപ്രായപ്പെട്ടു. ഹജ്ജ് സബ്‌സിഡി ഔദാര്യമല്ലെന്നും അവകാശമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. വിമാനക്കമ്പനികളില്‍നിന്ന് ക്വട്ടേഷന്‍ സ്വീകരിച്ച് യാത്രാനിരക്കില്‍ നീതി ഉറപ്പാക്കണമെന്നും എയര്‍ഇന്ത്യയുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള ഹജ്ജ് യാത്രക്കാര്‍ക്ക് കരിപ്പൂരില്‍നിന്ന് യാത്രാ സൗകര്യമൊരുക്കാനും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ചെന്തേര പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും മിനുട്‌സും അവതരിപ്പിച്ചു.
ഉമര്‍ഫൈസി മുക്കം, റഹ്മത്തുള്ളാഹ് ഖാസിമി മുത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അഹമദ് തേര്‍ളായി, എ.എം പരീത് എറണാകുളം, ഒ.എം ശരീഫ് ദാരിമി കോട്ടയം, കെ.എ റഹ്മാന്‍ ഫൈസി മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, അലവി ഫൈസി കുളപ്പറമ്പ്, സലീം എടക്കര, ഇബ്രാഹിം ഫൈസി പേരാള്‍, മഹ്മൂദ് സഅദി സി.എച്ച്, എസ്.കെ ഹംസ ഹാജി, എ.എം ശരീഫ് ദാരിമി നീലഗിരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."