ലോ അക്കാദമി; അഡ്വ. ജയശങ്കറിന് മറുപടിയുമായി എം സ്വരാജ്
തിരുവനന്തപുരം: ലോ അക്കാദമി സമരത്തെക്കുറിച്ചു പ്രതികരിച്ചില്ലെന്ന അഡ്വ. ജയശങ്കറിന്റെ പ്രസ്താവനക്കു മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം.എല്‍.എ രംഗത്ത്.
ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിട്ടുകൂടി അവിടെ നടക്കുന്ന സമരത്തെക്കുറിച്ചു പ്രതികരിച്ചില്ലെന്ന അഡ്വ. ജയശങ്കറിന്റെ പ്രസ്താവനക്കാണു സ്വരാജ് മറുപടി നല്‍കിയത്.
ഒരുകാലത്ത് ആ കലാലയത്തില്‍ പഠിച്ചിരുന്നുവെന്നതു കൊണ്ട് ഇന്നവിടെ നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ചീട്ടു വേണ്ടെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. ലോ അക്കാദമിയിലേത് കാംപസിനകത്ത് നടക്കുന്ന ഒരു വിദ്യാര്‍ഥി സമരമാണെന്നും ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെ ഔദ്യോഗിക പ്രതികരണം വന്നശേഷവും താന്‍ പ്രതികരിക്കണമെന്ന ആവശ്യം അത്ഭുതപ്പെടുത്തുന്നുവെന്നും സ്വരാജ് പറഞ്ഞു.
വിദ്യാര്‍ഥി സംഘടനാ രംഗത്തു നിന്നും ചുമതലകള്‍ ഒഴിഞ്ഞു പത്തു വര്‍ഷമായിട്ടും ഒരു കോളജിലെ സമരത്തില്‍ പോലും തന്റെ അഭിപ്രായത്തിനായി ചിലര്‍ കാത്തിരിക്കുന്നത് ഒരര്‍ഥത്തില്‍ സന്തോഷകരം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ ശക്തമായ സമരത്തിലാണ്. ഏതു സാഹചര്യത്തിലും സമരം മുന്നോട്ടു കൊണ്ടുപോകാനും വിജയിപ്പിക്കാനുമുള്ള കരുത്ത് എസ്.എഫ്.ഐക്കുണ്ട്. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ ഈ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി തന്നെ നേരിട്ടിടപെട്ടു.
കേരള സര്‍വകലാശാലയുടെ അന്വേഷണവും പൂര്‍ത്തിയായി. കേരളത്തിലെ സര്‍ക്കാരിലും, എസ്.എഫ്.ഐയുടെ സമരക്കരുത്തിലും തനിക്കു പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഒരാശങ്കയുമില്ലെന്നും സ്വരാജ് വ്യക്തമാക്കുന്നു.
അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിനു കാരണം പ്രിന്‍സിപ്പലിന്റെ മനോഭാവവും പെരുമാറ്റവും ഇന്റേണല്‍ മാര്‍ക്കിലെ സുതാര്യതയില്ലായ്മയും മറ്റുമാന്നൈും ഇതെല്ലാം പരിഹരിച്ചേ പറ്റൂവെന്നും സ്വരാജ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."