അഴിമതിയുടെ ആള്‍രൂപമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രിയെന്ന് രാഹുല്‍
ജലാലാബാദ്: പഞ്ചാബ് സര്‍ക്കാറിനെതിരായ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തി. അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ എന്ന ആരോപണവുമായി രാഹുല്‍ ഗാന്ധിയാണ് സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നത്.
അഴിമതിയ്‌ക്കെതിരായാണ് താന്‍ നിലകൊള്ളുന്നതെന്ന് ആവര്‍ത്തിയ്ക്കുന്ന പ്രധാനമന്ത്രി, അഴിമതി നടത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ഭരണം കൈയ്യാളുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കായി എത്തിയത്. തുടക്കംമുതല്‍തന്നെ അകാലിദള്‍-ബി.ജെ.പി സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇന്നലെ ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദലിന്റെ തട്ടകത്തില്‍ നടത്തിയ റാലിയിലാണ് അദ്ദേഹം നടത്തിയ അഴിമതിയെ ചൂണ്ടിക്കാട്ടി രാഹുല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ കൊള്ളയടിയ്ക്കുകയാണ്. പഞ്ചാബിന് ഒരു മാറ്റം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മാറ്റത്തിനായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."