ജ്വല്ലറിയില്‍ മോഷണം; പ്രതികളെ ജീവനക്കാരും നാട്ടുകാരും പിന്തുടര്ന്നു പിടികൂടി
കാസര്‍കോട്: ജ്വല്ലറിയില്‍ നിന്നു സ്വര്‍ണാഭരണം കവര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ നാട്ടുകാരും ജീവനക്കാരും പിന്തുടര്ന്നു പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട്ടെ അരമന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയില്‍ കയറിയ സംഘം ഒന്‍പതിനായിരം രൂപ വിലവരുന്ന സ്വര്‍ണമാല എടുക്കുകയും സ്വര്‍ണത്തിന്റെ വില ചോദിക്കുകയും ചെയ്യുകയെന്ന വ്യാജേന തഞ്ചത്തില്‍ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ അങ്ങോട്ട് നീങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ആളും രക്ഷപ്പെട്ടു. ഇതുകണ്ട ജ്വല്ലറി ജീവനക്കാര്‍ പുറത്തിങ്ങി ബഹളം വച്ചു. തുടര്‍ന്നു പരിസത്തുണ്ടായ നാട്ടുകാരും ജീവനക്കാരും കവര്‍ച്ചാ സംഘത്തിലെ ഒരാളെ പിന്തുടര്ന്നു പിടികൂടി. പിന്നീട് പൊലിസ് എത്തി തെരച്ചില്‍ വ്യാപകമാക്കിയതോടെ രണ്ടാമനും പിടിയിലാവുകയായിരുന്നു. മറ്റ് കവര്ച്ചാക്കേസുകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ജ്വല്ലറിയില്‍ നിന്നു കവര്‍ന്ന സ്വര്‍ണാഭരണം പ്രതികളില്‍ നിന്നു കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."