HOME
DETAILS
MAL
വീണ്ടും പ്രക്ഷോഭത്തിന് സാധ്യത; മറീനാ ബീച്ചില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ
backup
January 29 2017 | 06:01 AM
ചെന്നൈ: മറീനാ ബീച്ചില്‍ 15 ദിവസത്തേക്ക് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ. ഫെബ്രുവരി 12 വരെയാണ് നിരോധനാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ശന പരിശോധനകള്‍ക്കു ശേഷമേ ആളുകളേ ബീച്ചിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ചെന്നൈ സിറ്റി പൊലിസ് കമ്മിഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും വീണ്ടും പ്രക്ഷോഭം തുടങ്ങാന്‍ ദേശവിരുദ്ധ ശക്തികള്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രക്ഷോഭം തുടരണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."