HOME
DETAILS
MAL
'പരീക്ഷകളെ ഉത്സവങ്ങളാക്കൂ' മന്‍കീ ബാത്തില്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി
backup
January 29 2017 | 07:01 AM
ന്യൂഡല്‍ഹി: പരീക്ഷാ കാലം സമ്മര്ദ്ദങ്ങളുടേതല്ല അത് ഉത്സവകാലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവര്‍ഷത്തെ ആദ്യ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നതെന്തിനാണ്. ഉല്സവങ്ങള് പോലെ ആഘോഷിക്കേണ്ടവയാണ് അവ. നല്ല മാര്‍ക്കു നേടാന്‍ സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ക്കിനു വേണ്ടിയല്ല അറിവിനു വേണ്ടിയാവണം പഠിത്തം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് വീടുകളില്‍ ഉത്സവാന്തരീക്ഷം ഒരുക്കാന്‍ മാതാപിതാക്കളോട് മോദി അഭ്യര്‍ത്ഥിച്ചു.
തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."