HOME
DETAILS

പാട്ടത്തിനെടുത്ത 1500 ഏക്കര്‍ ഭൂമി ഹാരിസണ്‍ മറിച്ചുവിറ്റു

  
backup
January 30 2017 | 01:01 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-1500-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0




ആലപ്പുഴ:  പാട്ടത്തിനെടുത്ത ഭൂമി കാലാവധിക്കുശേഷം ഉടമയ്ക്ക് തിരിച്ചു നല്‍കാതെ മറിച്ചുവിറ്റ്  ഹാരിസണ്‍ ഗ്രൂപ്പിന്റെ തട്ടിപ്പ്. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ കുറവന്‍താവളം തോട്ടം 99 വര്‍ഷത്തേക്കാണ് ഹാരിസണ്‍ ഗ്രൂപ്പ് പത്തനാപുരം  സ്വദേശി  മൊയ്തീന്‍ റാവുത്തരില്‍നിന്നും പാട്ടത്തിനെടുത്തത്. ഈ സ്ഥലം കൊല്ലവര്‍ഷം 1070ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് മൊയ്തീന്‍ റാവുത്തര്‍ക്ക് തീറാധാരം നല്‍കിയതായി അന്നത്തെ സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു.
പാട്ടക്കാലാവധിക്കു മുന്‍പെ മൊയ്തീന്‍ റാവുത്തര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെ ഹാരിസണ്‍ ഗ്രൂപ്പ് ഈ ഭൂമി കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാന്‍ തയാറായില്ല. അനന്തരവകാശികളെ നിയമ കുരുക്കിലാക്കിയ കമ്പനി പിന്നീട് യഥാര്‍ഥ ഉടമകള്‍ അറിയാതെ ഭൂമി വില്‍ക്കുകയായിരുന്നു.
അന്നത്തെ  ഹാരിസണ്‍ ഗ്രൂപ്പ് മാനേജരായിരുന്ന വാട്ട്‌സ് എന്ന ബ്രിട്ടീഷുകാരനാണ് ഭൂമി ഇടപാടില്‍ ഒപ്പുവച്ചിരുന്നത്.  നേരത്തെ വിവാദ ഭൂമിയടക്കം ഈ പ്രദേശത്ത് 4148 ഏക്കര്‍ ഭൂമി ഹാരിസണ്‍ ഗ്രൂപ്പിന്റെ പേരിലായിരുന്നു.  1986 വരെ പത്തനാപുരം ഇടമണ്‍ വില്ലേജില്‍ ആയിരുന്ന വസ്തു 86 നുശേഷം തെന്മല വില്ലേജിന്റെ ഭാഗമായി.
 ഈ അവസരം മുതലാക്കിയാണ് ഹാരിസണ്‍ കമ്പനി ഭൂമി മറിച്ചുവിറ്റത്. എന്നാല്‍ ഭൂമിയുടെ യഥാര്‍ഥ ഉടമ  മൊയ്തീന്‍  റാവുത്തര്‍  ഭൂമി സംബന്ധിച്ച നിയമ സഹായം തേടിയിരുന്നത് ജസ്റ്റിസ്  വി.ആര്‍ കൃഷ്ണയ്യരോടായിരുന്നു. ഏറെനാള്‍ സുപ്രിം കോടതിയില്‍ അടക്കം അഭിഭാഷകനായിരുന്ന  കൃഷ്ണയ്യര്‍ കുറവന്‍താവളം തോട്ടം കേസ് പൊടുന്നനെ വിട്ടൊഴിയുകയായിരുന്നു.
ഇതോടെ ഭൂമി സംബന്ധിച്ച സുപ്രധാന രേഖകള്‍  കൃഷ്ണയ്യരില്‍നിന്നും   തിരിച്ചെടുക്കാന്‍ അവകാശികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവാദഭൂമി വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  26 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  40 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago