ജിഷ്ണുവിന് കവിതകൊണ്ട് പ്രണാമവുമായി ആര്‍ട്ടിസ്റ്റ്
നാദാപുരം:പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ്ക്ക് കവിതകൊണ്ട് പ്രണാമം അര്‍പ്പിച്ച് ആര്‍ട്ടിസ്റ്റ് പ്രദീപ് വയനാട് ജിഷ്ണുവിന്റെ വീട്ടിലെത്തി. ചിതയിലെരിഞ്ഞ ചിത്ര ശലഭമെന്നു പേരിട്ട കവിത തുടങ്ങുന്നതിങ്ങനെയാണ്.
''തേങ്ങി കരയുന്നൊരമ്മതന്‍ ഗദ്ഗദം കാലപ്പഴക്കത്താല്‍ മാറ്റാന്‍ കഴിയുമോ? പെറ്റവയറിന്റെ ശാപമൊന്നേറ്റാല്‍ മര്‍ത്യാ -നീ അറിയുക ''കത്തിക്കരിയും നീ ''
മാനന്താവാടി സ്വദേശിയാണ് ആര്‍ട്ടിസ്റ്റ് ബി പ്രദീപ്. നിരവധി കവിതകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടണ്ട്. പാലക്കാട് കുഴല്‍മന്ദത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ സ്മരണക്കായി കുഞ്ഞനുജത്തി എന്ന കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. വീടിന് സമീപത്തുള്ള ഹാന്റി ക്രാഫ്റ്റ് കടയില്‍ ശില്‍പങ്ങളുടെ നിര്‍മാണമാണ് ജോലി .ഭാര്യയുടെ രണ്ടണ്ടു കിഡ്‌നികളും തകറാറിലായതിനാല്‍ ചികിത്സയ്ക്കായി ശില്‍പങ്ങള്‍ തുച്ഛമായ വിലയ്ക്ക് ഇപ്പോള്‍ വളയത്ത് നടക്കുന്ന ഗദ്ദികയില്‍ വിറ്റഴിക്കുകയാണ് പ്രദീപും കുടുംബവും. മൂത്ത മകന്‍ പ്രഷീബും നിര്‍മാണത്തില്‍ പ്രദീപിനെ സഹായിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."