HOME
DETAILS

കാരുണ്യത്തിന്റെ പൂമരത്തണലില്‍ കെ.എം മാണിക്ക് പിറന്നാള്‍ ആഘോഷം

  
backup
January 30 2017 | 04:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%82%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4

പാലാ: കെ.എം മാണിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പാലാ നഗരസഭയിലും നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലുമായി 46 കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടന്നു. പാലാ മരിയസദനം മാനസികാരോഗ്യകേന്ദ്രത്തില്‍ നടന്ന ആഘോഷപരിപാടികള്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ലീന സണ്ണി, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പില്‍, സാജു എടേട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബോയ്‌സ് ടൗണ്‍, സ്‌നേഹാലയം, ഓശാന ഭവന്‍, ദേവദാന്‍ ദയഭവന്‍, ആനന്ദഭവന്‍, ബാലികഭവന്‍ തുടങ്ങി 16 സ്ഥാപനങ്ങളിലേയും ആഘോഷപരിപാടികള്‍ മാതൃകാപരമായി നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ടോണി തോട്ടം, ലൂസി എടേട്ട്, ജോജോ, ജോര്‍ജ്ജുകുട്ടി ചെറുവളളി, ജോബി വെളളാപ്പാണി, പ്രഫ. സെലിന്‍ റോയ്, ടോമി തറക്കുന്നേല്‍ എന്നിവര്‍ വിവിധ ആതുരാലയങ്ങളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മുത്തോലി പഞ്ചായത്തില്‍ അസീസി ബാലഭവന്‍, ഷാലോം എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, ടോബിന്‍ കണ്ടനാട്ട്, രാജന്‍ മുണ്ടമറ്റം, ജോസ് പാലമറ്റം, ജോയി കൊമ്പനാല്‍, തോമസ് വട്ടക്കൊട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊഴുവനാല്‍ പഞ്ചായത്തിലെ ഗേള്‍സ് ടൗണ്‍, സെന്റ് മേരീസ് ഷെല്‍റ്റര്‍, ഇമ്മാനുവേല്‍ ഹോം എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് തെക്കേല്‍, സാജന്‍ മണിയന്‍കാട്ട്, റോയി മാറ്റപ്പിളളി, ബാബു കൊഴുവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എലിക്കുളം പഞ്ചായത്തിലെ ബാലഭവന്‍, ബാലികാഭവന്‍, തിരുഹൃദയഭവന്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് സാജന്‍ തൊടുക, ടോമി കപ്പലുമാക്കല്‍, കെ.എം,തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. മീനച്ചില്‍ പഞ്ചായത്തില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ.ജോസ് ടോം, പ്രഫ.കെ.ജെ മാത്യു, സണ്ണി വെട്ടം, സേവ്യര്‍ പുല്ലന്താനി, എം.എ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കടനാട് പഞ്ചായത്തിലെ പുവര്‍ ഹോം, തലപ്പലം പഞ്ചായത്തിലെ എസ്.എച്ച്. ഓര്‍ഫനേജ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ബേബി ഉറുമ്പുകാട്ട്, ടോണി കുന്നുംപുറം, ജോയി ജോസഫ്, ഡാന്റി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
കിടങ്ങൂര്‍ മണ്ഡലത്തില്‍ നാലു കേന്ദ്രങ്ങളില്‍ കാരുണ്യദിനാചരണം നടത്തി. കുമ്മണ്ണൂര്‍ സെന്റ് ജോസഫ് ബാലഭവന്‍, കിടങ്ങൂര്‍ പഞ്ചായത്ത് പാലീയേറ്റീവ് കെയര്‍ യൂണിറ്റ്, കൂടല്ലൂര്‍ കല്‍ച്ചിറ കോളനി, ചെമ്പിളാവ് ഹോളിക്രോസ് സേവാ സദന്‍ ഓള്‍ഡ് എയ്ജ് ഹോം എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടന്നത്.
ഫാ.ഫിലിപ്പ് ഞരളക്കാട്ട്, സിസ്റ്റര്‍ നിര്‍മ്മല, ഫാ.ജോസഫ് തടത്തില്‍, ജോണ്‍.കെ.എം കിഴക്കേക്കര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
യൂത്ത്ഫ്രണ്ട് എം, കെ.ടിയുസി എം തുടങ്ങിയ പോഷകസംഘടനകളുടെ നേതൃത്വത്തിലും വിവിധ ആഘോഷപരിപാടികളും സഹായപരിപാടികളും നടന്നു. പാലാ നിയോജകമണ്ഡലത്തില്‍ മാത്രം രണ്ടായിരത്തില്‍ പരം പേര്‍ക്ക് ഭക്ഷണവും മരുന്നും സമ്മാനങ്ങളും നല്‍കാന്‍ കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് എം നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  20 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago