പള്‍സ് പോളിയോ ദിനം ആചരിച്ചു: സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് ജനോപകാരപ്രദമായ ഇടപെടല്‍ നടത്തും: ജി വേണുഗോപാല്‍
ആലപ്പുഴ: 'ആര്‍ദ്രം' ഉള്‍പ്പടെയുള്ള പുതിയ പദ്ധതികള്‍ വഴി കേരള സര്‍ക്കാര്‍ ആരോഗ്യരംഗത്ത് പുതിയ ഇടപെടല്‍ നടത്താന്‍ തയ്യാറെടുക്കുകയാണെന്നും എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പറഞ്ഞു.
രണ്ടുഘട്ടങ്ങളായുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ആദ്യ ഘട്ടം ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിങ് സെന്ററില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. വസന്തദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി. മാത്യു, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, ഗീതാബാബു, ബിന്ദുബൈജു, മായാദേവി, രമാദേവി, ഡോ.ഇ.കെ. ആന്റണി, ഡോ. സംഗീത , മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, ഡോ.എം. കാര്‍ത്തിക, പി.ഒ. തോമസ്, എന്നിവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂരില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ.തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ലീലാ അഭിലാഷും ഹരിപ്പാട്ട് നഗരസഭാ ചെയര്‍മാന്‍ പ്രഫ.സുധാ സുശീലനും തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 1209 ബൂത്തുകളിലൂടെ തുള്ളി മരുന്ന് നല്‍കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം തുളളിമരുന്നു നല്‍കുന്ന പദ്ധതി ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം രാജ്യത്തൊട്ടാകെ ഇന്നലെ സംഘടിപ്പിക്കുകയായിരുന്നു. നവജാത ശിശുക്കള്‍ക്കും പോളിയോ മരുന്നു നല്‍കി.. എല്ലാ ബൂത്തുകളിലും രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് അഞ്ചു വരെ തുള്ളിമരുന്ന് വിതരണം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അംഗന്‍ വാടികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മറ്റ് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ചേര്‍ത്തല നഗരത്തില്‍ നടന്ന പോളിയോ തുളളിമരുന്നുവിതരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല നഗരത്തിലെ 25 കേന്ദ്രങ്ങളില്‍ തുള്ളിമരുന്ന് വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ചേര്‍ത്തല നഗരസഭാചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. ഡി.എസ് ശബ്‌ന, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.ടി.ജോസഫ്, ഡോ.അനില്‍ വിന്‍സെന്റ്, ഡോ.ജോസഫ് ജോസഫ്, സി.ബി.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."